Wednesday, November 12, 2008

മലയാളം ബ്ലോഗ് എഴുതാന്‍ കൊതി തോന്നിയാല്‍ എന്ത് ചെയ്യണം

ഇങ്ങനെ ഒരു സംവിധാനം കണ്ടപ്പോള്‍... അതായത് സ്വന്തം മാതൃഭാഷയില്‍ ബ്ലോഗ് എഴുതാന്‍ ഉള്ള സംവിധാനം കണ്ടപ്പോള്‍... ശരിക്കും കൊതിച്ച് പോയി, ഒരു കവിയോ കഥാകൃത്തോ ആയിരുന്നു എങ്കില്‍ എന്ന്..

പറഞ്ഞു കേട്ടിടത്തോളം പണ്ടു കാലത്തു ഒരാളുടെ ആദ്യ രചനകള്‍ ഒന്നു പ്രസിദ്ധീകരിച്ചു കാണാന്‍ പുണ്യം ചെയ്യണമായിരുന്നു..

ഇതിപ്പോള്‍ എന്താ കഥ ? ഞാന്‍ എന്റെ വാടക മുറിയില്‍ ഇരുന്നു കൊണ്ട് പബ്ലിഷ് ചെയ്യുകയാണ് എന്റെ ആദ്യ ബ്ലോഗ് രചന ... ഈയുള്ള ലോകത്ത് എവിടെയിരുന്നും കാണാം എന്റെ ഈ അക്ഷര കോപ്രായ വിക്ഷോഭം... ലോകത്തിന്റെയും മാലോകരുടെയും വിധി. അല്ലാതെന്തു പറയാന്‍ ?

ഇതൊന്നു പരീക്ഷിക്കാന്‍ വേണ്ടി എഴുതി വെച്ചതാണ് ഇത്രയും.. ഇനി ഞാന്‍ ഇതൊന്നു പബ്ലിഷ് ചെയ്തു നോക്കട്ടെ.. അത് കഴിഞ്ഞു വേണമെന്കില്‍ എഡിറ്റ് ചെയ്യാമല്ലോ..

സസ്നേഹം,
ലിബിന്‍ ടോം